വാർഷിക യോഗം
തൊടുപുഴ: ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക യോഗം തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ആക്ടിംഗ് ചെയർമാൻ ആർ.പി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പരിശീലകൻ അഗസ്റ്റിൻ ഫ്രാൻസീസ് ഏജന്റുമാർക്ക് പരിശീലന ക്ലാസ് നയിച്ചു. എ.ഐ.എൽ.ഐ.എ.എഫ് വർക്കിംഗ് പ്രസിഡന്റ് പി.എൻ. രാജീവൻ, ജനറൽ സെക്രട്ടറി കെ. രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ അബ്ദുൾ സമദ്, എൻ.ഒ. ജോർജ്, ജോസഫ് കുര്യൻ, സി.ഒ. രവീന്ദ്രൻ, എം.സി. അജികുമാർ, റ്റി.ഡി. സ്റ്റെവിൻ, പി.ബി. ഗിരീഷ് കുമാർ, അനൂപ്. എസ് എന്നിവർ പ്രസംഗിച്ചു. ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾക്ക് മെഡി ക്ലെയിമുകളും വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, മറ്റ് ആനുകൂല്യങ്ങൾ, സാമ്പത്തിക സഹായം തുടങ്ങിയ വൈവിധ്യമാർന്ന ക്ഷേമ പ്രവർത്തനങ്ങൾ നൽകിവരുന്നുണ്ട്.