കാറും ബൈക്കും കൂട്ടിയിടിച്ചു
Saturday 18 January 2025 9:25 PM IST
കട്ടപ്പന: പുറ്റടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്. പുറ്റടി ഫെഡറൽ ബാങ്ക് ജംഗ്ഷനിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പാമ്പുപാറ സ്വദേശികളുടെ ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന രണ്ടു പേരും റോഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടൻമേട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.