കെ.എസ്.എം.ബി.എ.എ മേഖലാ സമ്മേളനം
Saturday 18 January 2025 9:26 PM IST
തൊടുപുഴ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജൻസ് അസോസിയേഷൻ തൊടുപുഴ മേഖല സമ്മേളനം പെൻഷൻ ഭവൻ ഹാളിൽ നടന്നു. സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു. ഉണ്ണികൃഷ്ണൻ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടത്തി. സംസ്ഥാന രക്ഷാധികാരി പി.വി. ഗോപാലൻ, തൊടുപുഴ മേഖലാ പ്രസിഡന്റ് കെ.പി. ബെന്നി, മേഖലാ സെക്രട്ടറി സിമി ബിനിൽ, സംസ്ഥാന ജോ. സെക്രട്ടറി മൊയ്തീൻ പള്ളിപ്പുറം, തൊടുപുഴ മേഖലാ ട്രഷറർ എം.ആർ. സാബു, സംസ്ഥാന കമ്മിറ്റിയംഗം അഷറഫ് കൂടല്ലൂർ, പി.കെ. മോഹനൻ, റുക്കിയ കൂടല്ലൂർ എന്നിവർ പ്രസംഗിച്ചു.