സാംസ്കാരിക ശില്പശാല

Sunday 19 January 2025 1:47 AM IST

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കേരളം - പ്രത്യക്ഷത്തിനപ്പുറം' സാംസ്കാരിക ശില്പശാല ഇ.എം.എസ് അക്കാഡമിയിൽ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.കെ.പി മോഹനൻ, സ്വാഗതസംഘം ചെയർമാൻ പ്രൊഫ.വി.എൻ.മുരളി, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം കൺവീനറുമായ എസ്.രാഹുൽ, ടി.കെ.ആനന്ദി,. ടി.ആർ.അജയൻ, സുജ സൂസൻ ജോർജ്, നാരായണൻ കാവുമ്പായി, ഡോ.ജിനേഷ്‌കുമാർ എരമം, ഡോ.മിനി പ്രസാദ്, ജോഷി ഡോൺ ബോസ്കോ, ഡോ.സി.രാവുണ്ണി, പ്രൊഫ വി.എൻ.മുരളി, എം.സ്വരാജ്, ഡോ.എം.എ സിദ്ദിഖ്, കെ.എസ്.രഞ്ജിത്,പി.ആർ.പുഷ്പവതി എന്നിവർ പങ്കെടുത്തു.