വിമാനങ്ങൾ വൈകി, പ്രതിഷേധവുമായി യാത്രക്കാർ
ശംഖുംമുഖം: എയർ ഇന്ത്യ വിമാനങ്ങൾ യാത്രക്കാരെ മണിക്കൂറോളം വലച്ചതിൽ പ്രതിഷേധവുമായി യാത്രക്കാർ.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ശനിയാഴ്ച്ച രാവിലെ മസ്‌ക്കറ്റിലേക്കും ബഹ്റിനിലേക്കും പോകേണ്ട എയർഇന്ത്യ എക‌്സ്‌പ്രസ് വിമാനങ്ങളാണ് മണിക്കൂറുകൾ വൈകിയത്.റൺവേ റീകാർപെറ്റിംഗ് നടക്കുന്നതുമായി ബന്ധപ്പെട്ട് വിമാനസർവീസുകളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന് വിമാനത്താവള അധികൃതർ മാസങ്ങൾക്ക് മുമ്പുതന്നെ എയർലൈൻസുകൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി എയർ ഇന്ത്യ ഉൾപ്പെടെയുള്ള എയർലൈൻസുകൾ ഷെഡ്യൂൾ സമയങ്ങളിൽ മാറ്റം വരുത്തി. നേരത്തെ തന്നെ ടിക്കറ്റ് എടുത്തിരുന്ന യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള പുതിയ സമയക്രമത്തിൽ ശനിയാഴ്ച്ച രാവിലെ പുറപെടുമെന്ന് അറിയിച്ചിരുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളിൽ പോകാനായി യാത്രക്കാർ വിമാനത്തവളത്തിൽ എത്തിയപ്പോഴാണ് വിമാനങ്ങളുടെ സമയക്രമങ്ങൾ രാവിലെയിൽ നിന്നും രാത്രിയിലേക്ക് മാറ്റിയതായി അറിയുന്നത്.ഇതോടെ യാത്രക്കാർ പ്രതിഷേധം തുടങ്ങി ഹോട്ടൽ മുറിയും ഭക്ഷണവും വേണമെന്ന ആവശ്യവുമായി യാത്രക്കാർ ടെർമിനലിന് മുന്നിൽ പ്രതിഷേധിക്കാൻ തുടങ്ങി. എയർലൈൻസ് അധികൃതർ ഇടപെട്ട് യാത്രക്കാരെ ടെർമിനലിനുള്ളിൽ പ്രവേശിപ്പിച്ച് ഭക്ഷണം കൊടുത്ത് ഇവരെ ടെർമിലിനുള്ളിൽ മണിക്കൂറോളം ഇരുത്തിയശേഷമാണ് വൈകുന്നേരത്തെ വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചത്.
*ദുബായ് സർവീസ് റദ്ദാക്കി ശനിയാഴ്ച്ച രാത്രി 10.30ന് പോകേണ്ട എയർഇന്ത്യ എക്സ്പ്രസിന്റ ദുബായ് സർവീസാണ് യാത്രക്കാർ ടെർമിലിനുളളിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന അവസാന നിമിഷത്തിൽ സർവ്വീസ് റദ്ദാക്കിയ അറിയിപ്പ് വരുന്നത്.ഇതോടെ ടെർമിലിനുളളലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞു.ടെർമിനലിന് മുന്നിൽ യാത്രക്കാർ പ്രതിഷേധം നടത്തിയെങ്കിലും എയർലൈൻസ് അധികൃതർ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായില്ല.