20 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Sunday 19 January 2025 12:04 AM IST
കട്ടപ്പന: ബൈക്കിൽ ഒളിപ്പിച്ചു ചില്ലറ വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പിൽ എം.എൻ. അമീർ സുഹൈലാണ് (27) അറസ്റ്റിലായത്. കട്ടപ്പന പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 20.45 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് കട്ടപ്പന ഇടുക്കിക്കവല ഭാഗത്തു നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ ബൈക്കിന്റെ ടൂൾബോക്സിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. സി.ഐ ടി.സി. മുരുകൻ, എസ്.ഐ കെ.വി. ജോസഫ്, എസ്.സി.പി.ഒ കാമരാജ്, അനൂപ്, സി.പി.ഒ പ്രദീപ്, റാൾസ് സെബാസ്റ്റ്യൻ, നൗഫൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.