ഭിന്ന ശേഷി മുറിയും മെസ്സ് ഹാളും ഉദ്ഘാടനം ചെയ്തു
വയലാ :വയലാ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ മെസ്സ് ഹാൾ, ഭിന്നശേഷി സൗഹൃദ മുറി, സ്‌കൂൾ ആനിവേഴ്‌സറി എന്നിവയുടെ ഉൽഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മെസ്സ് ഹാൾ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഭിന്നശേഷി സൗഹൃദ മുറി എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദുവും സ്‌കൂൾ വാർഷികം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണും നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് ബേബി വർക്കിഅദ്ധ്യക്ഷത വഹിച്ച യോഗത്തിന് സ്‌കൂൾ പ്രിൻസിപ്പൽ കെ. തുളസീധരൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിൻസി മാത്യു, വാർഡ് മെമ്പർ ലളിത മോഹനൻ, ബി പി സി സതീഷ് ജോസഫ് എ., വി എച് എസ് ഈ വിഭാഗം പ്രിൻസിപ്പൽ ശർമിള ജോസ്, പ്രഥമ അദ്ധ്യാപിക രഞ്ജിനി ഒ.എ.എന്നിവർ പ്രസംഗിച്ചു.