സി.പി.എമ്മിൽ പ്രായപരിധിയിൽ മാറ്റമില്ല
Sunday 19 January 2025 4:00 AM IST
ന്യൂഡൽഹി: നേതാക്കൾക്ക് 75 വയസ് പ്രായപരിധി തുടരണമെന്ന നിർദ്ദേശത്തിന് അനുകൂലമായി കേന്ദ്ര കമ്മിറ്റിയിലും ചർച്ച. മധുരയിൽ നടക്കാനിരിക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്‌ട്രീയ പ്രമേയം അന്തിമമാക്കാനുള്ള ചർച്ചകളാണ് ഇന്നലെ നടന്നത്. കൊൽക്കത്തയിൽ നടക്കുന്ന യോഗം ഇന്ന് സമാപിക്കും.
പിണറായി വിജയൻ, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക്ക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണൻ, സുഭാഷിണി അലി തുടങ്ങിയ നേതാക്കൾക്ക് 75 വയസ് പരിധി പ്രശ്‌നമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഇളവു നൽകുമോയെന്ന് വ്യക്തമല്ല. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് 75 വയസ്സ് എന്ന പ്രായപരിധി പാർട്ടി നിശ്ചയിച്ചത്.