മുക്കുപണ്ടം തട്ടിപ്പ് പ്രതി പിടിയിൽ
Sunday 19 January 2025 2:17 AM IST
ആലപ്പുഴ: ആര്യാട് സഹകരണ സംഘത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ്‌കുമാറിനെയാണ് (36) അറസ്റ്റ് ചെയ്തത്. സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എസ്.ഐമാരായ ദേവിക,സാനു, എ.എസ്.ഐ മാരായ മഞ്ജുള, ശ്രീരേഖ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.