ഇടതു സർക്കാർ വിദ്യാഭ്യാസ മേഖലയുടെ അന്തകർ: രമേശ് ചെന്നിത്തല

Sunday 19 January 2025 12:01 AM IST

വടക്കാഞ്ചേരി: ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് എ.ഐ.സി.സി നിർവാഹക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) തൃശൂർ റവന്യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ.ജയപ്രകാശ് അദ്ധ്യക്ഷനായി.

സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, സാജു ജോർജ്, കെ.എസ്.സുഹൈർ, പി.സി.ശ്രീപത്മനാഭൻ, കെ.അജിത്ത്കുമാർ, പി.ജെ.രാജു, എ.എം.ജെയ്‌സൺ, എം.ജെ.ഷാജി, ടി.യു.ജയ്‌സൺ, റൈജു പോൾ, സി.ആർ.ജീജോ, കെ.ജെ.ജോബി, ജെസലിൻ ജോർജ് എന്നിവർ സംസാരിച്ചു. ഗുരുവന്ദനം, യാത്ര അയ്യപ്പ് സമ്മേളനം നടന്നു.