വ്യാസപ്രസാദം സത്സംഗം
Sunday 19 January 2025 12:11 AM IST
പാർളിക്കാട്: വ്യാസതപോവനം വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനത്തിന്റെ നേതൃത്വത്തിൽ നൈമിഷാരണ്യം സഭാ നികേതനിൽ വ്യാസപ്രസാദം പ്രതിമാസ സത്സംഗ പരമ്പരയുടെ 18-ാം സർഗം നടന്നു. ഗ്രന്ഥകാരൻ ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരി പ്രഭാഷണം നടത്തി. വ്യാസതപോവനം അദ്ധ്യക്ഷൻ പ്രെഫ: സാധു പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ദർശന തത്ത്വസമീക്ഷ 2025 ഫെബ്രുവരി 9 മുതൽ 12 വരെ നൈമിഷാരണ്യം സഭാ നികേതനിൽ പരമതത്ത്വസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കും. ഉത്തരകാശി ആദി ശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദതീർത്ഥ മുഖ്യ ആചാര്യനാകും. സ്വാമി ഭൂമാനന്ദതീർത്ഥ ഉദ്ഘാടനം ചെയ്യും. സ്വാമി നിഖിലാനന്ദ, സ്വാമി നിഗമാനന്ദതീർത്ഥ പങ്കെടുക്കും. ഫോൺ: 9539058960.