മദ്യ നിർമ്മാണ ശാല, അനുമതിയിൽ അഴിമതി
Sunday 19 January 2025 12:12 AM IST
തൃശൂർ: മദ്യ നിർമ്മാണത്തിന് പാലക്കാട് ജില്ലയിൽ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം അഴിമതിയും ജനവഞ്ചനയുമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി. സംസ്ഥാന ചെയർമാൻ ഡോ: എം.സി.ദിലീപ് കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ: അജിതൻ മേനോത്ത്, എം.എസ്.ഗണേശൻ, കെ.ജി.ബാബുരാജ്, സുരേഷ് ബാബു എളയാവൂർ, ബേപ്പൂർ രാധാകൃഷ്ണൻ, ഡോ: പി.വി.പുഷ്പജ, ബിനു എസ്.ചെക്കാലയിൽ, എ.കെ.ചന്ദ്രമോഹനൻ, ഡോ: ഗോപീ മോഹൻ, പനങ്ങോട്ടുകോണം വിജയൻ, എം.പി.ജോർജ്, അഡ്വ: ആൽബർട്ട് ജോസ്, മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.