തെരുവുനായ് ശല്യം: ഡെപ്യൂട്ടി മേയർക്ക് പരാതി
Sunday 19 January 2025 12:13 AM IST
തൃശൂർ: നഗരത്തിൽ തെരുവുനായ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുള്ള ഫീഡിംഗ് പോയിന്റുകൾ അനുവദിക്കുക, വന്ധ്യംകരണം നടത്തുന്നതിനോടൊപ്പം ഷെൽട്ടറുകൾ കൂട്ടി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് തൃശൂർ മണ്ഡലം കമ്മിറ്റി തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്ക് പരാതി നൽകി. തൃശൂർ മണ്ഡലം സെക്രട്ടറി ജി.എം അഖിൽ പരിഹാര നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം കൈമാറി. വിഷയത്തിൽ പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി മേയർ ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു. തൃശൂർ മണ്ഡലം പ്രസിഡന്റ് സിബി ജോർജ്, ജോയിന്റ് സെക്രട്ടറി ട്വിങ്കിൾ മുരളീധരൻ, വൈസ് പ്രസിഡന്റുമാരായ സ്വാതി രഞ്ജിത്ത്, എ.എ.അരുൺ, വിഷ്ണു എന്നിവർ പങ്കെടുത്തു.