പരീക്ഷയില്ല, അപേക്ഷാഫീസുമില്ല; പ്ലസ് ടു പാസായാൽ ബാങ്ക് ഉദ്യോഗസ്ഥരാകാം, ശമ്പളം അരലക്ഷത്തിന് മുകളിൽ

Sunday 19 January 2025 3:41 PM IST

പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം. കസ്​റ്റമർ സർവീസ് അസോസിയേ​റ്റ്, ഓഫീസ് അസിസ്​റ്റന്റ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക സൈ​റ്റ് ( https://www.pnbindia.in/hi/ ) പരിശോധിക്കേണ്ടതുണ്ട്. ജനുവരി 24 വരെ അപേക്ഷിക്കാം. ഒമ്പത് ഒഴിവുകളിലേക്കാണ് അവസരം. സ്‌പോർട്സ് ക്വാട്ടയ്ക്ക് കീഴിലാണ് നിയമനം.

യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിന് ബിരുദം നേടിയവർക്ക് കസ്​റ്റമർ സർവീസ് അസോസിയേ​റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 20നും 28നും ഇടയിൽ പ്രായമുളളവർക്കാണ് അവസരം.പ്ലസ് ടു യോഗ്യതയുളളവർക്ക് ഓഫീസ് അസിസ്​റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. 18നും 24നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം.

ശമ്പളം കസ്​റ്റമർ സർവീസ് അസോസിയേ​റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 24,050 രൂപ മുതൽ 64,480 രൂപ വരെ ശമ്പളം ലഭിക്കും. ഓഫീസ് അസിസ്​റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 19,500 രൂപ മുതൽ 37,815 രൂപ വരെ ശമ്പളം ലഭിക്കും.

തിരഞ്ഞെടുക്കൽ രണ്ട് ഘട്ടമായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഷോർട്ട് ലിസ്​റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഫീൽഡ് ട്രയലുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ശേഷം അവരുടെ പ്രകടനമികവനുസരിച്ച് അഭിമുഖ ഘട്ടത്തിലേക്ക് പോകാം. അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസൊന്നുമില്ല. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിച്ച് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക. ശേഷം ആവശ്യമായ രേഖകളും ചേർത്ത് താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കുക.

ചീഫ് മാനേജർ (റിക്രൂട്ട്‌മെന്റ് സെക്ഷൻ) എച്ച് ആർ ഡിവിഷൻ, പഞ്ചാബ് നാഷണൽ ബാങ്ക് കോർപറേ​റ്റ് ഓഫീസ്, ഫസ്​റ്റ് ഫ്‌ലോർ, വെസ്​റ്റ് വിംഗ് പ്ലോട്ട് നമ്പർ.4, സെക്ടർ 10,ദ്വാരക