അവിവാഹിതരാണോ? രണ്ടര ലക്ഷം രൂപ വരെ ശമ്പളം കിട്ടും, കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം

Monday 20 January 2025 12:14 PM IST

അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും ഇന്ത്യൻ സൈന്യത്തിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം. അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയവരെയാണ് ഷോർട്ട് സർവീസ് കമ്മീഷൻ (എസ് എസ് സി )വിളിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാൻ അവസരമുണ്ട്. 381 ഒഴിവുകളിലേക്കാണ് അവസരം. 20നും 27നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56,100 മുതൽ 2,50,000 രൂപ ശമ്പളമായി ലഭിക്കും.


പുരുഷൻമാർക്ക്
സിവിൽ -75 ഒഴിവുകൾ
കമ്പ്യൂട്ടർ സയൻസ് -60 ഒഴിവുകൾ
ഇലക്ട്രിക്കൽ -33 ഒഴിവുകൾ
ഇലക്ട്രോണിക്സ് - 64 ഒഴിവുകൾ
മെക്കാനിക്കൽ- 101 ഒഴിവുകൾ
മിസെല്ലിനിയസ് എഞ്ചിനീയറിംഗ് സ്ട്രീം-17 ഒഴിവുകൾ


സ്ത്രീകൾക്ക്
സിവിൽ-ഏഴ് ഒഴിവുകൾ
കമ്പ്യൂട്ടർ സയൻസ്- നാല് ഒഴിവുകൾ
ഇലക്ട്രിക്കൽ-മൂന്ന് ഒഴിവുകൾ
ഇലക്ട്രോണിക്സ് -ആറ് ഒഴിവുകൾ
മെക്കാനിക്കൽ-ഒമ്പത് ഒഴിവുകൾ

തിരഞ്ഞെടുക്കൽ പ്രക്രിയ

ഉദ്യോഗാർത്ഥികളുടെ അക്കാഡമിക് പ്രകടനത്തിന്റെയും മെറി​റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നിയോഗിക്കും. അന്തിമ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്യോഗാർത്ഥികൾക്ക് വൈദ്യപരിശോധനയും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റിൽ പ്രവേശിക്കുക.

https://www.joinindianarmy.nic.in/Authentication.aspx

https://joinindianarmy.nic.in/writereaddata/Portal/NotificationPDF/DETAILED_NOTIFICATION_FOR_SSC_T_-65.pdf