അയൺ ഫാബ്രിക്കേഷൻ അംഗങ്ങൾ രക്തം ദാനം ചെയ്തു
Monday 20 January 2025 10:11 PM IST
കാഞ്ഞങ്ങാട്: ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് അസോസിയേഷൻ നാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ 40 ഓളം മെമ്പർമാർ ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സുഗതൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായപി. വി.രവീന്ദ്രൻ, കെ.വി.സുരേന്ദ്രൻ, ടി.വി.ഗണേശൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ബ്ലോക്ക് വി.കെ.പ്രകാശൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ബാബു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.