ക്ഷേത്രം കാണിക്കവഞ്ചികൾ തകർത്ത് കവർച്ച; പ്രതി അറസ്റ്റിൽ
Tuesday 21 January 2025 1:52 AM IST
തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന കേസിൽ പ്രതി പിടിയിൽ.വഞ്ചിയൂർ ഋഷിമംഗലം ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന വാമനപുരം സ്വദേശി പ്രസാദാണ് (59) വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.ഡിസംബർ 30ന് രാത്രിയിലായിരുന്നു സംഭവം.ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ ഉച്ചയോടെയാണ് വഞ്ചിയൂർ പൊലീസ് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്.സിറ്റി,റൂറൽ പരിധിയിലെ പല സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പ്രസാദ്.പ്രതിയെ റിമാൻഡ് ചെയ്തു.