ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ

Tuesday 21 January 2025 1:24 AM IST

പള്ളിക്കൽ:ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ പള്ളിക്കൽ ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സതികുമാർ ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ ഏരിയാ പ്രസിഡന്റ് സൗമ്യ അദ്ധ്യക്ഷത വഹിച്ചു.വിവിധ ഏരിയാ സെക്രട്ടറിമാരായ സുധർമ്മിണി,ഷാജിനി,ശോഭ വിജയൻ,ഷീന,ട്രഷറർ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.പള്ളിക്കൽ യൂണിറ്റ് പ്രസിഡന്റ് അംബിക കുമാരി സ്വാഗതവും ലതിക നന്ദിയും പറഞ്ഞു.

അഞ്ഞൂറിലധികം തയ്യൽ തൊഴിലാളികൾ പങ്കെടുത്ത സമ്മേളനത്തിൽവച്ച് അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.