പ്രഖ്യാപനം വന്നു, പന്ത് ലക്നൗ ക്യാപ്ടൻ

Monday 20 January 2025 11:44 PM IST

ലക്നൗ : ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഐ.പി.എൽ ടീം ലക്നൗ സൂപ്പർ ജയന്റ്സ് തങ്ങളുടെ നായകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ താരലേലത്തിൽ 27 കോടി മുടക്കി ഏറ്റവും വിലപിടിപ്പുള്ള താരമായാണ് ലക്നൗ പന്തിനെ സ്വന്തമാക്കിയത്. ഡൽഹി ക്യാപ്പിറ്റൽസിന്റെ നായകസ്ഥാനത്തുനിന്നാണ് പന്ത് ലക്‌നൗവിലെത്തുന്നത്.