കൊടങ്ങാവിളയിൽ വികസന സെമിനാർ

Tuesday 21 January 2025 1:47 AM IST

നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ 2025 - 26 കാലഘട്ടത്തിലെ ജനകീയ ആസൂത്രണ പദ്ധതിയുടെ വികസന സെമിനാർ ചെമ്പൻകുളം ബഥനി കോൺവെന്റിൽ നടന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധിയായ ശ്രീകല,കോഓർഡിനേറ്റർ ആദർശ്,ലതകുമാരി,ബീനാറാണി,പ്രീത,സിസ്റ്റർ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.എ.ഡി.എസ് പ്രസിഡന്റ് ഗീതകുമാരി,എ.ഡി.എസ് സെക്രട്ടറി മഞ്ജു,സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ലത,എ.ഡി.എസ് അംഗങ്ങളായ വനജകുമാരി,വിദ്യാധരൻ,സത്യനേഷൻ തുടങ്ങിയവർ നേതൃത്വം നൽകി.