കുംഭമേളയിൽ വീണ്ടും തീപിടിത്തം
Tuesday 21 January 2025 12:53 AM IST
ന്യൂഡൽഹി : തുടർച്ചയായ രണ്ടാം ദിവസവും ഉത്തർപ്രദേശ് പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന മേഖലയിൽ തീപിടിത്തമുണ്ടായി. ഇന്നലെ സെക്‌ടർ 16ലെ ടെന്റിൽ രാവിലെ ഒൻപത് മണിയോടെയാണ് തീ ആദ്യം കണ്ടത്. അഗ്നിശമന സേനയും പൊലിസും ഭക്തരും ചേർന്ന് വേഗത്തിൽ തീയണച്ചു.
ഞായറാഴ്ച സെക്‌ടർ 19ലെ ടെന്റുകൾ കത്തിനശിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്നിശമന സേന ഡയറക്‌ടർ ജനറൽ അവിനാശ് ചന്ദ്ര പറഞ്ഞു. കുംഭമേളയ്‌ക്കായി മാത്രം 53 ഫയർ സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 300 അഗ്നിശമനാ വാഹനങ്ങളും, 1300 സേനാംഗങ്ങളുമുണ്ട്.
ജനുവരി 13ന് ആരംഭിച്ച കുംഭമേളയിൽ ഇതുവരെ 8.79 കോടി ഭക്തർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തുവെന്നാണ് ഔദ്യോഗിക കണക്ക്.