കാശ്മീരിൽ ജവാന് വീരമൃത്യു

Tuesday 21 January 2025 12:54 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ സോപോറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. സലൂര വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തി. ഇതിനിടെ വെടിവയ്പുണ്ടാവുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരുടെ ഒളിത്താവളം സേന തകർത്തു. രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി.