ഡോ. ശ്രീലക്ഷ്മിയെ അനുമോദിച്ചു
Tuesday 21 January 2025 12:07 AM IST
മനക്കൊടി: ബി.എ.എം.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ. ശ്രീലക്ഷമിയെ കോൺഗ്രസ് (ഐ) അരിമ്പൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജെൻസൻ ജെയിംസ് ഉപഹാരം നൽകി. ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ പി.മണികണ്ഠൻ, പി.എ.ജോസ്, സി.എൽ.ജോൺസൺ, അന്തോണീസ്, ദിലീഷ്, കൈരളി പുഷ്പൻ, സീനിയർ നേതാക്കളായ പുരുഷോത്തമൻ, ചാക്കോ, ഗോപാലകൃഷ്ണൻ, ബൂത്ത് പ്രസിഡന്റുമാരായ വിജി ആന്റണി, ഫിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസ് ബാബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പള്ളിപ്പുറത്തുക്കാരൻ അനിരുദ്ധന്റെയും സിന്ധുവിന്റെയും മകളാണ് ഡോ. ശ്രീലക്ഷ്മി.