കിഡ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്

Tuesday 21 January 2025 12:09 AM IST

തൃശൂർ: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കോർപറേഷൻ സ്റ്റേഡിയത്തിലും വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിലും കിഡ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിൽ നിന്നായി 1500 കുട്ടികൾ പങ്കെടുക്കും. 4 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിവിധ കാറ്റഗറികളിലായാണ് മത്സരങ്ങൾ. നാളെ രാവിലെ 10ന് ജില്ലാ കളക്ടർ അർജൂൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി മേയർ എം.എൽ.റോസി, അത്‌ലറ്റിക്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻപിള്ള, കെ.ആർ.സാംബശിവൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഇ.യു.രാജൻ, ഡോ.ഹരി ദയാൽ, വി.ഹേമലത എന്നിവർ പങ്കെടുത്തു.