സി.ബി.ഐ വന്നു വധശിക്ഷ ഒഴിവായി: മമത ബാനർജി

Tuesday 21 January 2025 12:44 AM IST

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് കൊലക്കേസിന്റെ അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് മാറ്റിയതാണ് പ്രതിക്ക് വധശിക്ഷ ലഭിക്കാതെ പോകാൻ കാരണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സി.ബി.ഐ അന്വേഷണമാണ് പ്രതിക്ക് രക്ഷയായത്. വധശിക്ഷ നൽകണമെന്നാണ് ആദ്യ ദിവസം മുതലേ ഞങ്ങളാവശ്യപ്പെട്ടിരുന്നത്. ഇപ്പോഴും ആവശ്യപ്പെടുന്നു. 60 ദിവസം കൊണ്ട് മൂന്ന് കേസുകളിൽ സർക്കാർ വധശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. ഈ കേസും ഞങ്ങളുടെ കൈയിലായിരുന്നെങ്കിൽ വധശിക്ഷ ഉറപ്പുവരുത്തുമായിരുന്നു- മമത പറഞ്ഞു.