ബ്രൂവറി വിവാദം: വാദം മറുവാദം

Tuesday 21 January 2025 2:01 AM IST

എല്ലാം നിയമം അനുസരിച്ച്

എം.ബി. രാജേഷ് ( എ‌ക്സൈസ് വകുപ്പ് മന്ത്രി )

കേരളത്തിൽ ഒരു കാര്യവും നടക്കരുതെന്നും നടത്തില്ലെന്നും നിശ്ചയിച്ചുറപ്പിച്ച , പ്രതിലോമകരമായി പ്രവർത്തിക്കുന്ന ചിലരാണ് ബ്രൂവറി വിവാദത്തിനു പിന്നിൽ. കുറച്ചു നാൾ മുമ്പുവരെ കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നതായിരുന്നു ആക്ഷേപം .ഇപ്പോൾ സ്ഥിതി മാറി. വ്യവസായ വികസന സൂചികയിൽ കേരളം ഒന്നാമതായി. അപ്പോൾ നേത്തേ പറഞ്ഞ ആൾക്കാർക്ക് മിണ്ടാട്ടമില്ലാതായി. രാജ്യത്തെ പ്രധാനപ്പെട്ട ഒരു കമ്പനിയാണ് അപേക്ഷ നൽകിയത്. നിലവിലെ നിയമവും ചട്ടവും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കമ്പനിക്ക് പ്രാരംഭാനുമതി നൽകിയത്.

പ്രതിപക്ഷം വിവാദവുമായി മുന്നോട്ടു പോകട്ടെ. വി.ഡി.സതീശനും എന്തു കാര്യത്തെയാണ് അനുകൂലിച്ചിട്ടുള്ളത്. ദേശീയപാത, ഗെയിൽ പൈപ്പ്ലൈൻ,വാട്ടർ‌ മെട്രോ, കെ- ഫോൺ തുടങ്ങി എല്ലാത്തിനെയും എതിർത്തവരാണ്. എതിർക്കുക മാത്രമാണ് അവർക്ക് അറിവുള്ള കാര്യം. എത്ര കിട്ടിയെന്നാണ് സതീശന്റെ ചോദ്യം. ഒരു കോൺഗ്രസുകാരന്റെ സാധാരണ ചോദ്യമാണ് അത്. എന്തെങ്കിലും കിട്ടാതെ ഒരു കാര്യം നടത്തുന്നത് കോൺഗ്രസിന് ചിന്തിക്കാനാവില്ല. ഒരു കമ്പനി ഇൻവെസ്റ്റ്ന്റ് പ്രൊപ്പോസൽ തന്നു. സർക്കാർ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. ഇതിന് ടെണ്ടർ വിളിക്കേണ്ട കാര്യമില്ല.

നിശ്ചിത എണ്ണം സംരംഭങ്ങൾ തുടങ്ങേണ്ട സന്ദർഭത്തിലാണ് ടെണ്ടർ വേണ്ടത്. ബാറുകൾക്ക് ലൈസൻസ് കൊടുക്കുന്നത് ടെണ്ടർ വിളിച്ചാണോ? പ്രൊപ്പോസൽ നിയമാനുസൃതം പരിശോധിച്ച് , എക്സൈസ് കമ്മിഷണർ ശുപാർശ ചെയ്തു. മറ്റാരെങ്കിലും പ്രൊപ്പോസൽ നൽകിയാലും ഇതേ നടപടിക്രമങ്ങളാവും . 1999-ലെ മദ്യ നയത്തിന് 2023-ൽ മാറ്റം വരുത്തി. 9.26 കോടി ലിറ്റർ എഥനോളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. കേന്ദ്ര നിയമപ്രകാരം ഇപ്പോൾ പെട്രോളിയം കമ്പനിക്കാർക്കും എഥനോൾ വേണം. ഇതിന് കേന്ദ്ര സർക്കാർ ഷോർട്ട്ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഇത്. ഇവിടുത്തെ ശക്തമായ പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല.

സത്യം മറയ്‌ക്കുന്ന ദുരൂഹത: ​

വി.​ഡി.​ ​സ​തീ​ശൻ (പ്രതിപക്ഷ നേതാവ് )

മ​ദ്യ​നി​ർ​മ്മാ​ണ​ ​ശാ​ല​ ​അ​നു​വ​ദി​ച്ച​തി​ൽ​ ​അ​ടി​മു​ടി​ ​ദു​രൂ​ഹ​ത​യാ​ണ്.​ ​എ​ഥ​നോ​ൾ​ ​പ്ലാ​ന്റ്,​ ​മ​ൾ​ട്ടി​ ​ഫീ​ഡ് ​ഡി​സ്റ്റി​ലേ​ഷ​ൻ​ ​യൂ​ണി​റ്റ്,​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​മ​ദ്യ​ ​ബോ​ട്ടി​ലിം​ഗ് ​യൂ​ണി​റ്റ്,​ ​ബ്രൂ​വ​റി,​ ​മാ​ൾ​ട്ട് ​സ്പി​രി​റ്റ് ​പ്ലാ​ന്റ്,​ ​വൈ​ന​റി​ ​പ്ലാ​ന്റ് ​എ​ന്നി​വ​ ​ഒ​രേ​ ​സ്ഥ​ല​ത്ത് ​തു​ട​ങ്ങാ​ൻ​ ​ഒ​യാ​സി​സ് ​ക​മ്പ​നി​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​യ​തി​ന്റെ​ ​മാ​ന​ദ​ണ്ഡ​മെ​ന്താ​ണ്?​​​ 26​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​തു​ട​രു​ന്ന​ ​മ​ദ്യ​ ​ന​യ​ത്തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​മാ​റ്റം​ ​വ​രു​ത്തി​യെ​ങ്കി​ൽ​ ​രാ​ജ്യ​ത്തെ​ ​മ​റ്റ് ​മ​ദ്യ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ൾ​ ​എ​ന്തു​കൊ​ണ്ട് ​അ​റി​ഞ്ഞി​ല്ല​?​​​ ​മ​ന്ത്രി​യും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​മാ​ത്രം​ ​അ​റി​ഞ്ഞു​ള്ള​ ​ഇ​ട​പാ​ടാ​ണ് ​ഇ​ത്.

വി​വാ​ദ​മാ​യ​ ​ഡ​ൽ​ഹി​ ​മ​ദ്യ​ന​യ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​വ​രാ​ണ് ​ഈ​ ​ക​മ്പ​നി​യു​ടെ​ ​ഉ​ട​മ​ക​ൾ.​ ​പ​ഞ്ചാ​ബി​ൽ​ ​തു​ട​ങ്ങി​യ​ ​മ​ദ്യ​നി​ർ​മ്മാ​ണ​ ​പ്ളാ​ന്റി​ന്റെ​ ​നാ​ല് ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ൽ​ ​ഭൂ​ഗ​ർ​ഭ​ജ​ലം​ ​മ​ലി​ന​പ്പെ​ടു​ത്തി​യ​തി​ന് ​കേ​ന്ദ്ര,​​​ ​സം​സ്ഥാ​ന​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡു​ക​ളു​ടെ​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ ​നേ​രി​ടു​ന്ന​ ​ക​മ്പ​നി​യാ​ണ് ​ഒ​യാ​സി​സ്.​ ​കു​പ്ര​സി​ദ്ധ​മാ​യ​ ​ക​മ്പ​നി​ക്ക് ​എ​ന്തി​നാ​ണ് ​മ​ദ്യ​ ​നി​ർ​മ്മാ​ണ​ ​പ്ലാ​ന്റ് ​സ്ഥാ​പി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്?​ ​ഈ​ ​ക​മ്പ​നി​ ​മാ​ത്ര​മെ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു​ള്ളൂ​വെ​ന്ന​ ​മ​ന്ത്രി​യു​ടെ​ ​വാ​ദം​ ​എ​ങ്ങ​നെ​ ​അം​ഗീ​ക​രി​ക്കും​?​​​ ​കോ​ളേ​ജ് ​തു​ട​ങ്ങാ​നെ​ന്ന​ ​പേ​രി​ലാ​ണ് ​എ​ല​പ്പു​ള്ളി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​മ്പ് ​ക​മ്പ​നി​ ​ഭൂ​മി​ ​വാ​ങ്ങി​യ​ത്.​ ​അ​പ്പോ​ൾ,​​​ ​ക​മ്പ​നി​യു​മാ​യു​ള്ള​ ​ഡീ​ൽ​ ​സ​ർ​ക്കാ​ർ​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പു​ത​ന്നെ​ ​തു​ട​ങ്ങി​യ​താ​ണെ​ന്ന് ​സം​ശ​യി​ക്കാം.

ജ​ല​ചൂ​ഷ​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​നും​ ​എം.​പി​ ​വീ​രേ​ന്ദ്ര​കു​മാ​റും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​പ്ലാ​ച്ചി​മ​ട​യി​ലെ​ ​കൊ​ക്ക​ക്കോ​ള​ ​പ്ലാ​ന്റ് ​അ​ട​ച്ചു​ ​പൂ​ട്ടി​യ​ത്.​ ​അ​വി​ടെ​യാ​ണ് ​ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​ജ​ലം​ ​ആ​വ​ശ്യ​മു​ള്ള​ ​ഈ​ ​പ്ലാ​ന്റ് ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​വെ​ള്ളം​ ​ന​ൽ​കു​മെ​ന്ന് ​പ​റ​യു​ന്നു.​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ളം​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​എ​വി​ടെ​ ​നി​ന്ന് ​വെ​ള്ളം​ ​ന​ൽ​കും​?​​​ ​മ​ല​മ്പു​ഴ​ ​ഡാ​മി​ൽ​ ​പാ​ല​ക്കാ​ടി​ന് ​ആ​വ​ശ്യ​മു​ള്ള​ ​വെ​ള്ള​വു​മി​ല്ല.