പ്രചരണ വാഹന ജാഥക്ക് സ്വീകരണം നൽകി
Tuesday 21 January 2025 3:15 AM IST
ചങ്ങനാശേരി: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ 22ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. പണിമുടക്കിന്റെ പ്രചാരണാർത്ഥം സെറ്റോയുടെ നേതൃത്വത്തിൽ പ്രസിഡന്റ് അഷ്‌റഫ് പറപ്പള്ളി നയിക്കുന്ന പദയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വാഴപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നൽകിയ സ്വീകരണ സമ്മേളനം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സതീഷ് ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, വൈസ് പ്രസിഡന്റ് സഷിൻ തലക്കുളം, വിനു മൂലയിൽ, ജസ്റ്റിൻ ബ്രൂസ് എന്നിവർ പങ്കെടുത്തു.