പൂർവ വിദ്യാർത്ഥി സംഗമം

Tuesday 21 January 2025 3:17 AM IST
ടി. വി പുരം ഗവ. ഹൈസ്‌ക്കൂളിൽ 82-83 വർഷത്തെ എസ്. എസ്. എൽ. സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ സ്‌കൂൾ വളപ്പിൽ 41 വർഷത്തിനു ശേഷം ഒത്തുകൂടി ഓർമ്മകൾ പങ്കുവെയ്ക്കുന്നു

വൈക്കം : ടി. വി പുരം ഗവ. ഹൈസ്‌ക്കൂളിലെ 82-83 എസ്. എസ്. എൽ. സി ബാച്ചിലെ പൂർവവിദ്യാർത്ഥികൾ 41 വർഷത്തിനുശേഷം സ്‌കൂളിൽ ഒത്തുകൂടി ഓർമ്മകൾ പങ്കുവെച്ചു. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് പൂർവവിവിദ്യാർത്ഥികൾ ഒത്തുകൂടിയത്. സംഘാടകരായ സി. എസ് വിനോദ്, വി. വി രാജു, എൻ. പുരഷോത്തമൻ, റെജിമോൻ, സുകുമാരൻ, റെജികുമാർ, ആശ കെ. നായർ, രാധാമണി, ഉദയൻ, എസ്. ഷാജി, ടി. ആർ റോയി എന്നിവർ പ്രസംഗിച്ചു. സ്‌നേഹവിരുന്നും കലാപരിപാടികളും നടത്തി.