അപേക്ഷ സമർപ്പിക്കണം
Tuesday 21 January 2025 3:19 AM IST
വൈക്കം :കേരള വാട്ടർ അതോറിറ്റിയിലെ കുടിവെള്ളം സൗജന്യമായി ലഭിക്കാൻ ബി പി എൽ റേഷൻ കാർഡ് ഉടമകളായ ഉപഭോക്താക്കൾക്ക് ഇപ്പോൾ അക്ഷിക്കാം. വാട്ടർ ചാർജ് കുടിശ്ശിക ഇല്ലാത്തതും പ്രവർത്തന രഹിതമായ വാട്ടർ മീറ്റർ ഓഫീസ് മുഖാന്തിരം മാറ്റി പുതിയ മീറ്റർ സ്ഥാപിച്ച കണക്ഷനുകൾക്കും അക്ഷയ കേന്ദ്രം വഴി htt: /bplapp.kwa.kerala.gov.in എന്ന ഓൺലൈൻ സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ജല അതോറിറ്റിയിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് എസ് എം എസ് ആയി ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിന് ലഭിക്കുന്നതാണ്. അവസാന തിയതി ഈ മാസം 31.