ഗുഡ്‌ബൈ ബൈഡൻ !

Tuesday 21 January 2025 6:26 AM IST

വാഷിംഗ്ടൺ : ട്രംപിലേക്കുള്ള അധികാരക്കൈമാറ്റം സമാധാനപരമായി നിർവഹിച്ച ശേഷം 46 -ാം പ്രസിഡന്റായ ജോ ബൈഡൻ വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. നവംബറിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായാധിക്യം അടക്കമുള്ള കാരണങ്ങൾ മുൻനിറുത്തി മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ ബൈഡൻ ദയനീയമായി നിർബന്ധിതനാവുകയായിരുന്നു.

 അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം

 1942 നവംബർ 20ന് പെൻസിൽവേനിയയിലെ സ്‌ക്രാൻടണിൽ ജനനം

 1972 മുതൽ ആറ് തവണ ഡെലവെയറിൽ നിന്ന് സെന​റ്റർ ആയി

 1972 ൽ ആദ്യ ഭാര്യ നീലിയയേയും ഒരു വയസുള്ള മകൾ നവോമിയേയും കാറപകടത്തിൽ നഷ്ടമായി

 മൂത്ത മകനും ഡെലാവെയർ മുൻ അറ്റോർണി ജനറലുമായ ബോ ബൈഡൻ 2015ൽ ക്യാൻസർ ബാധിച്ചു മരിച്ചു

 ബറാക് ഒബാമയുടെ കാലത്ത് (2009 മുതൽ 2017 വരെ) യു.എസിന്റെ 47ാമത് വൈസ് പ്രസിഡന്റായി

 യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കാഡ് ബൈഡനായിരുന്നു. 2021ൽ ചുമതലയേൽക്കുമ്പോൾ 78 വയസും 61 ദിവസവുമായിരുന്നു ബൈഡന്റെ പ്രായം. എന്നാൽ ഇന്നലെ ട്രംപ് ഈ റെക്കാഡ് തകർത്തു. അദ്ദേഹത്തിന് 78 വയസ് തികഞ്ഞ് 220 ദിവസം പിന്നിട്ടിരുന്നു