വ്യാപാരസംരക്ഷണ സന്ദേശ ജാഥ
Wednesday 22 January 2025 12:46 AM IST
ഏറ്റുമാനൂർ : വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു നയിക്കുന്ന വ്യാപാരസംരക്ഷണ സന്ദേശ ജാഥയ്ക്ക് ഇന്ന് ഏറ്റുമാനൂരിൽ സ്വീകരണം നൽകും. രാവിലെ 11 ന് സെൻട്രൽ ജംഗ്ഷനിൽ ജാഥയ്ക്ക് വരവേൽപ്പ്. തുടർന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്വീകരണം. 25 ന് വൈകിട്ട് 5 ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. സമിതി ഏരിയാ പ്രസിഡന്റ് ടി.ജെ മാത്യുതെങ്ങുംപ്ലാക്കൽ, സെക്രട്ടറി എം.കെ.സുഗതൻ, ജില്ലാ കമ്മിറ്റിയംഗം ജി.ജി സന്തോഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി എൻ.ഡി സണ്ണി, ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി ജില്ലാ സെക്രട്ടറി ബീനാ ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.