കാപ്പ നിയമപ്രകാരം ജയിലിലടച്ചു
Wednesday 22 January 2025 5:23 AM IST
ആലപ്പുഴ: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പാതിരപ്പള്ളി വാത്തികാട് വീട്ടിൽ വിനു (ടെമ്പർ വിനു-26) നെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലനുസരിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ഉത്തരവ്.