ബാങ്ക് കൊള്ളയടിച്ച കേസിലടക്കം പ്രതി, സ്‌കൂളിനടുത്ത് വാടകവീട്ടിൽ നിന്ന് പിടിയിലായത് 50 ചാക്ക് ഹാൻസുമായി
Tuesday 21 January 2025 11:59 PM IST
ആലപ്പുഴ: മുളക്കുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം ജില്ല ലഹരി വിരുദ്ധ സ്‌കോഡും ചെങ്ങന്നൂർ പൊലീസും സംയുക്തമായി പിടിച്ചെടുത്തു. പത്തനംതിട്ട മെഴുവേലി പുത്തൻ പറമ്പിൽ ബിനുവിനെ (52) അറസ്റ്റു ചെയ്തു. 50പരം ചാക്ക് ഹാൻസാണ് പിടിച്ചെടുത്തത്. നർക്കോട്ടിക് സെൽ ഡി.വൈ എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂർ ഡിവൈ എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ സി.ഐ വിപിനും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
ബാങ്ക് കൊള്ളയടിച്ചത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ ബിനു പ്രതിയാണെന്നും സ്‌കൂളിനോട് ചേർന്ന് വലിയ വീട് വാടകയ്ക്ക് എടുത്ത് മാസങ്ങളായി ലഹരി വസ്തുക്കൾ സ്റ്റോക്ക് ചെയ്ത് വിതരണം നടത്തിവരികയാണെന്നും സമാന കേസുകളിൽ നേരത്തെയും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു