ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയ് ജയിലിൽ കഠിനാദ്ധ്വാനം ചെയ്യണം; ദിവസക്കൂലി എത്രയെന്ന് പുറത്തുവിട്ട് അധികൃതർ

Wednesday 22 January 2025 4:04 PM IST

കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളേജിൽ പി ജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയിക്ക് ജയിലിൽ ദിവസക്കൂലി 105 രൂപ. ഇയാൾ ജയിലിൽ കഠിനാദ്ധ്വാനം ചെയ്യുമെന്ന് അധികൃതർ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

പ്രതിക്ക് ജയിൽ സെല്ലിനുള്ളിൽ നടക്കാനും വ്യായാമം ചെയ്യാനും അധികൃതർ അനുവാദം നൽകിയിട്ടുണ്ട്. 'പ്രതി കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. ഇനി വിചാരണത്തടവുകാരനല്ല. വിദഗ്ദ്ധ തൊഴിലുകളിൽ മുൻ പരിചയമില്ലാത്തതിനാൽ 105 രൂപ ദിവസ വേതനം ലഭിക്കുന്ന ജോലി നൽകും,' ജയിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊ​ൽ​ക്ക​ത്ത​യി​ലെ​ ​സി​യാ​ൽ​ദ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​സ​ഞ്ജയ് ​റോ​യി​ക്ക് ​മ​ര​ണം​ ​വ​രെ​ ​ജീ​വ​പ​ര്യ​ന്തം​ ​ക​ഠി​ന​ത​ട​വും​ 50,000​ ​രൂ​പ​ ​പി​ഴ​യും വി​ധി​ച്ചിരുന്നു. ഇ​ര​ക​ൾ​ക്കു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​ര​ ​ച​ട്ട​പ്ര​കാ​രം​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​സ​ർ​ക്കാ​ർ ഡോക്‌ടറുടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് 17​ ​ല​ക്ഷം​ ​രൂ​പ​ ​ന​ഷ്‌​ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണം.​ 10​ ​ല​ക്ഷം​ ​കൊ​ല​പാ​ത​ക​ത്തി​നും,​ ഏഴ്​ ​ല​ക്ഷം​ ​ ബലാത്സംഗ​ത്തി​നു​മാ​ണ്.

വ​ധ​ശി​ക്ഷ​ ​വി​ധി​ക്ക​ണ​മെ​ന്ന് ​സി ബി ഐ​ ​ശ​ക്ത​മാ​യി​ ​വാ​ദി​ച്ചി​രു​ന്നു. വ​ധ​ശി​ക്ഷ​ ​വി​ധി​ക്കാ​ത്ത​തി​ലു​ള്ള​ ​സ​ങ്ക​ട​വും​ ​രോ​ഷ​വും​ ​ഡോ​ക്ട​റു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​ജ​ഡ്ജി​യു​ടെ​ ​മു​ന്നി​ൽ​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​നി​ര​സി​ക്കു​ക​യും​ ​ചെ​യ്‌തിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

2024​ ​ആ​ഗ​സ്റ്റ് 9​നാ​ണ് ഡോ​ക്‌​ട​ർ​ ​ബലാത്സംഗേത്തി​നി​ര​യാ​യി​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​പി​റ്റേ​ദി​വ​സം​ ​പ്ര​തി​ ​പി​ടി​യി​ലാ​യി.​ 164ാം​ ​ദി​വ​സ​മാ​ണ് ​ശി​ക്ഷാ​വി​ധി​ ​വ​ന്ന​ത്.​ ​സു​പ്രീം​കോ​ട​തി​ ​ഇ​ട​പെ​ട​ലും,​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​വു​മാ​ണ് ​വേ​ഗ​ത്തി​ൽ​ ​വി​ചാ​ര​ണ​ ​ഉ​റ​പ്പാ​ക്കി​യ​ത്.​ ​കൊ​ൽ​ക്ക​ത്ത​ ​പൊ​ലീ​സി​ന് ​കീ​ഴി​ലെ​ ​സി​വി​ക് ​വോ​ള​ന്റി​യ​റാ​യി​രു​ന്നു​ ​സ​ഞ്ജയ് ​റോ​യ്.