രേഖകളില്ലാതെ 34.5 ലക്ഷം പിടി കൂടി
Thursday 23 January 2025 2:48 AM IST
കുമളി: തമിഴ്നാട്ടിൽ നിന്നും കുമളി ചക്ക് പോസ്റ്റ് വഴി എത്തിയ കാറിൽ നിന്നും രേ ഖകളില്ലാത്ത പണം പിടികൂടി. കാറിന്റെ ഡിക്കിയിൽ നിന്നും നിന്നും 34.5 ലക്ഷം രൂപ ഇന്നലെ ഉയോടെ എക്‌സൈസ് പരിശോധനയിലാണ് പിടി കൂടിയത്. ഇന്നലെ വൈകുന്നേരം ആറ് വരെ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ലഭിക്കാഞ്ഞതിനേതുടർന്ന് പണവും കൊണ്ടുവന്നവരെയും കുമളി പൊലീസിന് കൈമാറി. കാർ ഡ്രൈവർ തിരുനെൽവേലി സ്വദേശി മുത്തു ബാലാജി ( 42) ആണ് രേഖകൾ ഇല്ലാതെ പണം എത്തിച്ചത്. പൊലീസ് പണം ബാങ്കിലെത്തിച്ച് എണ്ണി തിട്ടപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പാമ്പനാറ്റിൽ സിനിമ ഷൂട്ടിംഗിന് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് കാർ ഡ്രൈവറുടെ മൊഴി. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.