അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ടു മണിക്കൂറിൽ 5000 ഏക്കർ കത്തിനശിച്ചു

Thursday 23 January 2025 6:45 AM IST

വാഷിംഗ്ടൺ: യുഎസിലെ ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടേകാലിന് തുടങ്ങിയ കാട്ടുതീയിൽ ഇതുവരെ 5000 ഏക്കർ കത്തിനശിച്ചു. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. 19,000 പേരോട് ഒഴിയാൻ നിർദേശം നൽകി. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

നഗരത്തിൽ നിന്ന് 80 കിലോമീറ്റർ വടക്ക് കസ്റ്റേക് മേഖലയ്ക്ക് സമീപമാണ് തീ വ്യാപിക്കുന്നത്. കസ്റ്റേക് ലേക്, പാരഡെെസ് റാഞ്ച്, ഗ്രീൻ ഹിൽ, കേംബ്രിഡ്ജ് തുടങ്ങിയ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലോസാഞ്ചലസിൽ ജനുവരി ആദ്യം തുടങ്ങിയ കാട്ടുതീയിൽ നിന്ന് പൂർണമായും മുക്തി നേടുന്നതിന് മുൻപാണ് വീണ്ടും കാട്ടുതീ ഉണ്ടായിരിക്കുന്നത്.