ടെറസിൽ കഞ്ചാവ്: യുവാവ് പിടിയിൽ
ആലുവ: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ട് പരിപാലിച്ചിരുന്ന ചൊവ്വര തോമാലിപ്പുറം തേവശേരി വീട്ടിൽ അജീഷ് മോഹനനെ (23) ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഭിദാസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. അസി. ഇൻസ്പെക്ടർമാരായ പി.കെ. ഗോപി, എ.ബി. സജീവ് കുമാർ, പ്രിവൻറ്റീവ് ഓഫീസർ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ രജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി ആന്റണി, പ്രദീപ്കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.