ഷീല നായികയായ ഒരു കഥ ഒരു നല്ല കഥ റിലീസിന്

Saturday 25 January 2025 6:18 AM IST

ഇടവേളക്കുശേഷം മലയാളത്തിന്റെ പ്രിയനായിക ഷീലയും, നിരവധി ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ച്, പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ശങ്കർ - അംബിക ടീം വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുകയും ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ ജനുവരി 31ന് പ്രദർശനത്തിന്. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്.കോട്ടയം രമേശ്,ഇടവേള ബാബു, ബാലാജി ശർമ്മ, ,റിയാസ് നർമ്മകല, മനു വർമ്മ, ദിനേശ് പണിക്കർ, കെ.കെ. സുധാകരൻ,നിഷ സാരംഗ്, ജോസ് കുറ്റിയാനിമറ്റം എന്നിവരാണ് മറ്റ് താരങ്ങൾ. രചന , ഗാനങ്ങൾ - ബ്രൈറ്റ് തോംസൺ, ഛായാഗ്രഹണം - വിപിൻ.സംഗീതം - പ്രണവം മധുപശ്ചാത്തല സംഗീതം -എസ്.പി. വെങ്കിടേഷ്. എഡിറ്റിംഗ് - പി.സി.മോഹൻ ബ്രൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബ്രൈറ്റ് തോംസൺ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.