സുധ കൊങ്കര - ശിവകാർത്തികേയൻ ചിത്രം പരാശക്തി

Saturday 25 January 2025 6:19 AM IST

ശിവകാർത്തികേയൻ, രവി മോഹൻ അഥർവ, ശ്രീലീല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ അവാർഡ് ജേതാവായ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് പരാശക്തി എന്നു പേരിട്ടു.

1952ൽ കൃഷ്ണ പഞ്ചു സംവിധാനം ചെയ്ത് ശിവാജി ഗണേശൻ നായകനായി അഭിനയിച്ച ചിത്രത്തിന് പരാശക്തി എന്നായിരുന്നു പേര്. അന്തരിച്ച മുൻ തമിഴ് നാട് മുഖ്യമന്ത്രി എം. കരുണാനിധിയാണ് തിരക്കഥ എഴുതിയത്. സുധ കൊങ്കര ചിത്രത്തിൽ രവിമോഹൻ പ്രതിനായകനായാണ് എത്തുന്നത്. ആദ്യമായാണ് രവി മോഹൻ പ്രതിനായക വേഷത്തിൽ . തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രവുമാണ് . ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് നിർമ്മാണം ഛായാഗ്രഹണം രവി കെ. ചന്ദ്രൻ, സംഗീതം ജി.വി പ്രകാശ് കുമാർ. ജി.വി. പ്രകാശ് കുമാറിന്റെ നൂറാം ചിത്രം എന്ന പ്രത്യേകതയുമുണ്ട്.