കുംഭമേളയ്ക്കിടെ സന്യാസം സ്വീകരിച്ച് മമത കുൽക്കർണി
Saturday 25 January 2025 12:57 AM IST
ന്യൂഡൽഹി: പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തി സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി. 'യാമയി മമത നന്ദ്ഗിരി' എന്ന പുതിയ പേരും സ്വീകരിച്ചു. കിന്നർ അഖാഡയുടെ (ആശ്രമം) മഹാമണ്ഡലേശ്വർ ആയി സ്ഥാനമേറ്റെടുക്കും. അതിനായുള്ള ചടങ്ങുകൾ പുരോഗമിക്കുകയാണ്. മഹാദേവനും കാളീദേവിയും നൽകിയ നിയോഗമാണിതെന്ന് മമത പ്രതികരിച്ചു. സിനിമയിലെ അഭിനയം വിലക്കില്ലെന്നും, ദേവതകളുടെ വേഷം ചെയ്യാവുന്നതാണെന്നും കിന്നർ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്‌മി നാരായൺ പറഞ്ഞു.