മദ്യപാനത്തിനിടെ വാക്കുതർക്കം; പത്തനംതിട്ടയിൽ 35കാരൻ കൊല്ലപ്പെട്ടു, പ്രതിക്കായി തിരച്ചിൽ
Saturday 25 January 2025 7:18 AM IST
പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. കലഞ്ഞൂർ സ്വദേശി മനു (35) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ശിവപ്രസാദ് എന്ന യുവാവിന്റെ വീട്ടിൽ വച്ചാണ് മനു ആക്രമണത്തിനിരയായത്. തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു. ഒളിവിൽ പോയ ശിവപ്രസാദിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.