ദേശീയ സമ്മതിദാന ദിനം ആചരിച്ചു
Sunday 26 January 2025 12:46 AM IST
കോട്ടയം : ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒളശ്ശ അന്ധവിദ്യാലയത്തിൽ കളക്ടർ ജോൺ വി.സാമുവൽ നിർവഹിച്ചു. സബ് കളക്ടർ ഡി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പുഞ്ച സ്പഷ്യൽ ഓഫീസർ എം. അമൽ മഹേശ്വർ, ഡെപ്യൂട്ടി കളക്ടർ ( ഇലക്ഷൻ) ജിയോ ടി. മനോജ്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ഒളശ്ശ സ്കൂൾ പ്രഥമാദ്ധ്യാപിക എസ്. ശ്രീലത കുമാരി, ഇലക്ഷൻ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർമാരായ ഡോ. വിപിൻ വർഗീസ്, ടി.ഷ സത്യൻ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് പി.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപടികളും അരങ്ങേറി.