കുടപ്പനക്കുന്ന് മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം
Sunday 26 January 2025 3:33 AM IST
തിരുവനന്തപുരം: കുടപ്പനക്കുന്ന് മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 51-ാമത് വാർഷികാഘോഷം മുൻ ചീഫ് സെക്രട്ടറിയും പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ വി.പി.ജോയ് ഉദ്ഘാടനം ചെയ്തു.വിക്കർ പ്രൊവിൻഷ്യൽ ഫാദർ ജസ്റ്റിൻ ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു.ഗായിക ആതിരാ മുരളി,മേരിഗിരി ഫിലോസഫിക്കൽ കോളേജ് ഡയറക്ടർ ഫാദർ ആന്റണി.എൽ,സ്കൂൾ മാനേജർ ഫാദർ അരുൺ രാജ് മാനുവൽ,പ്രിൻസിപ്പൽ രാജു.ഡി മോറൈസ്,പി.ടി.എ പ്രസിഡന്റ് പ്രബീദ്.കെ.ആർ,പൂർവ വിദ്യാർത്ഥി നെവിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.