കമല്‍ ഹാസന്‍ നടിയുമായി ലിവിംഗ് ടുഗെതറിലായിരുന്നു, വിവരമറിഞ്ഞ് മറ്റൊരു നടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി

Monday 27 January 2025 8:21 PM IST

ഇന്ത്യന്‍ സിനിമയിലെ വിസ്മയമെന്നാണ് നടന്‍ കമല്‍ ഹാസനെ വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു. സിനിമ മേഖലയില്‍ മിന്നും താരമായി നില്‍ക്കുമ്പോഴും സ്വകാര്യ ജീവിത രീതികളുടെ പേരില്‍ വലിയ വിമര്‍ശനം നേരിട്ടിട്ടുണ്ട് ഉലകനായകന്‍. സിനിമ മേഖലയില്‍ സഹപ്രവര്‍ത്തകരായിരുന്ന നിരവധി സ്ത്രീകളുമായി നിലനിന്നിരുന്ന ബന്ധങ്ങളുടെ പേരിലാണ് കമല്‍ വിമര്‍ശനങ്ങളിലധികവും കേട്ടത്.

താരത്തിന്റെ വിവാഹ ജീവിതങ്ങളില്‍ മിക്കതും പരാജയപ്പെടുകയും ചെയ്തിരുന്നു. ഒരുകാലത്ത് നടി ശ്രീവിദ്യയുമായുള്ള കമലിന്റെ പ്രണയം എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും ശ്രീവിദ്യയുടെ അമ്മയുടെ എതിര്‍പ്പ് കാരണമാണ് വിവാഹം മുടങ്ങിയത്. ഇതിന് പിന്നാലെ നര്‍ത്തകിയായിരുന്ന വാണി ഗണപതിയെ 1978ല്‍ കമല്‍ വിവാഹം കഴിച്ചു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1988ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

നടി സരികയുമായുള്ള പ്രണയത്തിന്റെ പേരിലാണ് വാണിയും കമലും തമ്മില്‍ പിരിയുന്നതിലേക്ക് എത്തിയത്. സരികയെ അതേ വര്‍ഷം തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കള്‍ ജനിച്ചു, ശ്രുതി ഹാസനും അക്ഷര ഹാസനും. സരികയുമായി പിരിയുന്നതിന് മുമ്പ് തന്നെ നടി ഗൗതമിയുമായി കമല്‍ അടുപ്പത്തിലായിരുന്നു. ഭര്‍ത്താവിന് ഗൗതമിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ സരിക ഒരിക്കല്‍ ബാല്‍ക്കണയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. മകള്‍ ശ്രുതി ജനിച്ചതിന് ശേഷമാണ് കമല്‍ ഹാസന്‍ സരികയെ വിവാഹം ചെയ്തത്.

വിവാഹം എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി നിന്ന് കമലും ഗൗതമിയും ലിവിംഗ് ടുഗതറായി ജീവിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സരിക വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ആ അപകടത്തില്‍ നിന്നും ഭാഗ്യവശാല്‍ പരിക്കുകളോടെ നടി രക്ഷപ്പെട്ടു. ഈ പ്രശ്നത്തെ തുടര്‍ന്നായിരുന്നു കമലുമായുള്ള വിവാഹബന്ധം സരിക അവസാനിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് ഗൗതമിയുമൊത്തുള്ള ബന്ധവും കമല്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നടനെതിരെ വലിയ ആരോപണങ്ങളാണ് ഗൗതമി ഉന്നയിച്ചത്.