വഖഫ് ഭേദഗതി ബില്ലിന്ജെ.പി.സി അംഗീകാരം: മുസ്ലിം കേന്ദ്രീകൃത സ്വഭാവം മാറും

Tuesday 28 January 2025 4:11 AM IST

#ബഡ്ജറ്റ് സമ്മേളനത്തിൽ പാസാക്കാൻ നീക്കം

#14 ഭരണപക്ഷ നിർദേശങ്ങൾ സ്വീകരിച്ചു #പ്രതിപക്ഷ നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ഒ​രു​ ​നി​ർ​ദ്ദേ​ശം​പോ​ലും​ ​സ്വീ​ക​രി​ക്കാ​തെ​ ​വ​ഖ​ഫ് ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ന് ​സം​യു​ക്ത​ ​പാ​ർ​ല​മെ​ന്റ​റി​ ​സ​മി​തി​ ​(​ജെ.​പി.​സി)​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​തോ​ടെ,​ ​വ​ഖ​ഫ് ​ബോ​ർ​ഡി​ന്റെ​ ​മു​സ്ലിം​ ​കേ​ന്ദ്രീ​കൃ​ത​ ​സ്വ​ഭാ​വം​ ​ന​ഷ്ട​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റി. മു​സ്ലി​ങ്ങ​ൾ​ ​അ​ല്ലാ​ത്ത​ ​ര​ണ്ടു​പേ​രും​ ​വ​നി​താ​ ​അം​ഗ​ങ്ങ​ളും​ ​ഭ​ര​ണ​സ​മി​തി​യി​ൽ​ ​വേ​ണ​മെ​ന്ന​ത​ട​ക്കം​ ​ഭ​ര​ണ​പ​ക്ഷം​ ​മു​ന്നോ​ട്ടു​വ​ച്ച​ 14​ ​ഭേ​ദ​ഗ​തി​ക​ൾ​ ​ഇ​ന്ന​ലെ​ ​ചേ​‌​ർ​ന്ന​ ​ജെ.​പി.​സി​ ​യോ​ഗ​ത്തി​ൽ​ ​അം​ഗീ​ക​രി​ച്ചു. ഈ​ ​ഭേ​ദ​ഗ​തി​ക​ളോ​ടെ​ ​അ​ന്തി​മ​റി​പ്പോ​ർ​ട്ട് ​ജ​നു​വ​രി​ 31​ന്​ ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ​ജെ.​പി.​സി​ ​അ​ദ്ധ്യ​ക്ഷ​നും ബി​.ജെ.പി​ എം.പി​യുമായ ​ ​ജ​ഗ​ദം​ബി​ക​ ​പാ​ലി​ന്റെ​ ​ശ്ര​മം.​ ​റി​പ്പോ​ർ​ട്ട് ​അ​ന്തി​മ​മാ​യി​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​നാ​ളെ​ ​ജെ.​പി.​സി​ ​വീ​ണ്ടും​ ​ചേ​രും. ഓ​രോ​ ​ഭേ​ദ​ഗ​തി​ ​നി​ർ​ദ്ദേ​ശ​വും​ ​വി​ശ​ദ​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്‌​ത​താ​യി​ ​​ ​ജ​ഗ​ദം​ബി​ക​ ​പാ​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ​ ​ഭേ​ദ​ഗ​തി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യി​ 16​ ​വോ​ട്ടു​ക​ൾ​ ​ല​ഭി​ച്ചു.​ ​എ​തി​ർ​ത്ത് 10​ ​വോ​ട്ടും.​ ​ജെ.​പി.​സി​യി​ൽ​ ​ഭ​ര​ണ​പ​ക്ഷ​ ​അം​ഗ​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ത​ലാ​ണ്. 44​ ​ഭേ​ദ​ഗ​തി​ക​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ 2024​ ​ആ​ഗ​സ്റ്റി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​ബി​ല്ലി​ൽ​ ​വ്യ​വ​സ്ഥ​ ​ചെ​യ്‌​തി​രു​ന്നു.​ ​അ​വ​യി​ൽ​ 14​ ​എ​ണ്ണ​ത്തി​ലാ​ണ് ​ജെ.​പി.​സി​യി​ൽ​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യ​ത്. ബി.​ജെ.​പി​ ​അ​ട​ക്കം​ ​എ​ൻ.​ഡി.​എ​യി​ലെ​ ​എം.​പി​മാർ 23​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ​മു​ന്നോ​ട്ടു​വ​ച്ച​ത്.​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ 44​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​വോ​ട്ടി​നി​ട്ട് ​ത​ള്ളി.​ ​ ഡ​ൽ​ഹി​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫെ​ബ്രു​വ​രി​ ​അ​ഞ്ചി​ന് ​ന​ട​ക്കാ​നി​രി​ക്കെ,​ ​ജ​നു​വ​രി​ 31​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റ് ​സ​മ്മേ​ള​ന​ത്തി​നി​ടെ​ ​ബി​ൽ​ ​അ​വ​ത​രി​പ്പി​ച്ച് ​പാ​സാ​​ക്കാ​നാ​ണ് ​ശ്ര​മം.

നിർണായക മാറ്റങ്ങൾ

1. സംസ്ഥാന വഖഫ് ബോർഡുകളിൽ മുസ്ലിം അല്ലാത്ത അംഗത്തെ സി.ഇമാരായി നിയമിക്കാൻ കഴിയും

ബോർഡ് അംഗങ്ങളിൽ കുറഞ്ഞത് രണ്ടുപേരെങ്കിലും അമുസ്ലിം ആയിരിക്കും. മുസ്ലിം വനിതകളെയും അംഗമാക്കാം.

2. കേന്ദ്രമന്ത്രി, മൂന്ന് പാർലമെന്റ് അംഗങ്ങൾ, രണ്ട് മുൻ ജഡ്‌ജിമാർ, ദേശീയ പ്രശസ്‌തരായ നാലു വ്യക്തികൾ, മുതി‌ർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ സെൻട്രൽ വഖഫ് കൗൺസിലിൽ ഉൾപ്പെടുത്തേണ്ടി വരും. ഇവർ മുസ്ലീം ആയിരിക്കണമെന്ന് നിർബന്ധമില്ല.

3. ഭൂമി സർക്കാരിന്റേതാണോ, വഖഫ് ബോർഡിന്റേതാണോ എന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥാനായിരിക്കും. നിവലിൽ വഖഫ് ട്രൈബ്യൂണലിനാണ് അധികാരം. ട്രൈബ്യൂണലിൽ മുസ്ലിം നിയമങ്ങൾ അറിയുന്ന ഒരു അംഗം നിർബന്ധമായും ഉണ്ടായിരിക്കണം.

പ്രതിപക്ഷത്തിന്റെ

നിരസിച്ച നിർദ്ദേശങ്ങൾ

ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യംവേണം. സ്വത്തു തർക്കം പരിഗണിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിൽ നിലനിർത്തണം.

ബോർഡ് മെമ്പർമാരുടെ നിയമനം സുതാര്യമായിരിക്കണം.

വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം ശക്തിപ്പെടുത്തണം

ബില്ലിന്റെ ഉദ്ദേശ്യം

# വഖഫ് സ്വത്തു കൈകാര്യം ചെയ്യുന്നതിൽ സുതാര്യത. അനധികൃതമായ കൈവശംവയ്ക്കൽ തടഞ്ഞ് പുനക്രമീകരിക്കുക.

വഖഫ് ബോർഡുകളുടെയും സെൻട്രൽ വഖഫ് കൗൺസിലിന്റെയും പ്രവർത്തനത്തിൽ സുതാര്യത.

സമുദായത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായ പസ്‌മന്ദ മുസ്ലിമുകൾക്കും പ്രയോജനമുണ്ടാകണം.

ജെ.പി.സിയിലെ എം.പിമാർ

 ആകെ - 31.

 എൻ.ഡി.എ - 16

 പ്രതിപക്ഷം - 13

 വൈ.എസ്.ആർ കോൺഗ്രസ് - 1

 നോമിനേറ്റഡ് അംഗം - 1