റസി.അസോ.മിക്സഡ് മാരത്തോൺ
Wednesday 29 January 2025 12:24 AM IST
വൈക്കം: തെക്കേനട തേജസ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ മിക്സഡ് മാരത്തോൺ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി മാരത്തോൺ ഫ്ലാഗ് ഒഫ് ചെയ്തു. സത്യഗ്രഹ സ്മാരക മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമാപന പരിപാടി നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം പ്രതിജ്ഞ എടുത്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. റിട്ട. ക്യാപ്റ്റൻ എ.വിനോദ്കുമാർ മാരത്തോണിന് നേതൃത്വം നൽകി. ജോണി ഉണ്ണി, ശ്യാം കുമാർ, ടി.കെ.വിജയൻ, സുനിൽ ബാലകൃഷ്ണൻ, കെ.ജെ.ഷാജി, സുബാഷിണി ഷൈൻ, അമ്പിളി.ടി.വിനോദ്, ജയശ്രീ പ്രതീഷ് എന്നിവർ പ്രസംഗിച്ചു.