റിപ്പബ്ലിക് ദിനാഘോഷം

Wednesday 29 January 2025 1:51 AM IST

ചിറയിൻകീഴ്: ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ചടങ്ങിൽ കരയോഗം പ്രസിഡന്റ് എം. ഭാസ്കരൻ നായർ ദേശീയ പതാക ഉയർത്തി. കരയോഗം വൈസ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ, കരയോഗം ട്രഷറർ ജെ. രഘു കുമാർ,ജോയിന്റ് സെക്രട്ടറി അമ്പു ശ്രീസുമം,ഭരണ സമിതി അംഗങ്ങളായ ജയകുമാർ പുളിയറ,നെടുവേലി സുനിൽ,വനിതാ സമാജം വൈസ് പ്രസിഡന്റ് രത്ന കുമാരി,വനിതാ സമാജം ഭാരവാഹി അദിതി മോഹൻദാസ്,മന്നം ബാലസമാജം ഭാരവാഹികളായ അർണവ് നായർ,ആരവ് നായർ എന്നിവർ പങ്കെടുത്തു.