അമൽ നീരദിന്റെയും ലിജോ പെല്ലിശേരിയുടെയും ചിത്രങ്ങളിൽ മോഹൻലാൽ
അമൽ നീരദിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും ചിത്രങ്ങളിൽ വീണ്ടും മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുബാവൂരാണ് നിർമ്മാണം. അമൽനീരദ്, ലിജോ ജോസ് പെല്ലിശേരി എന്നിവരുടെ ഉൾപ്പെടെ നാലു ചിത്രങ്ങളുടെ അണിയറയിലാണ് ആശിർവാദ് സിനിമാസ്.മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് ആശിർവാദ് സിനിമാസിന്റെ മറ്റൊരു ചിത്രം.മ ാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യും. മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും ആശിർവാദ് സിനിമാസാണ് വിതരണം ചെയ്യുന്നത്.
രണ്ടാം തവണയാണ് മോഹൻലാൽ അമൽ നീരദിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും ചിത്രങ്ങളിൽ അഭിനയിക്കുന്നത്. സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിലാണ് മോഹൻലാലും അമൽ നീരദും ആദ്യമായി ഒരുമിച്ചത്.
ഒരു മാസ് ചിത്രത്തിനുവേണ്ടി മോഹൻലാലും അമൽ നീരദും വീണ്ടും ഒരുമിക്കുന്നു എന്നാണ് വിവരം.
മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രത്തിന് വേണ്ടത്ര ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. മലൈക്കോട്ടെ വാലിബനുശേഷം ലിജോ സിനിമ സംവിധാനം ചെയ്തിട്ടില്ല. വീണ്ടും മോഹൻലാലുമായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബോഗയ്‌ൻവില്ല ആണ് അമൽ നീരദ് അവസാനം സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടിയുമായി ചേർന്ന് ബിലാൽ ആയിരിക്കും അടുത്ത സിനിമ എന്ന് വാർത്തകൾ വന്നെങ്കിലും മോഹൻലാൽ നായകനായ സിനിമയാണ് അമൽ നീരദിന്റെ അടുത്ത പ്രോജക്ട്. ഇൗവർഷം തന്നെ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ആ
രംഭിക്കാനാണ് തീരുമാനം.
അതേസമയംനിർമ്മാണ രംഗത്ത് 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ആശിർവാദ് സിനിമാസ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് ആശിർവാദ് സിനിമാസിന്റെ അടുത്ത പ്രോജക്ട്. ഫെബ്രുവരി പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മാളവിക മോഹനൻ ആണ് നായിക.മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിൽ മാളവിക മോഹനൻ ആദ്യമാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റേതാണ് കഥ . നവാഗതനായ ടി.പി. സോനു ആണ് തിരക്കഥയും സംഭാഷണവും. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം. സംഗീത ആണ് മറ്റൊരു പ്രധാന താരം.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്കുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലുംമോഹൻലാൽ ആണ് നായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.