കോൺക്രീറ്റ് റോഡ് ഉദ്ഘാടനം
Wednesday 29 January 2025 10:11 PM IST
ഇരിട്ടി .ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പാലത്തും കടവ് കരിയിൽ കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം അയ്യൻകുന്ന് ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേലിൻ്റെ അദ്ധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ നിർവ്വഹിച്ചു. ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷിജി നടുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗംമേരി റെജി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഐസക്ക് ജോസഫ്, സീമ സനോജ്, വാർഡ് അംഗം ബിജോയ് പ്ലത്തോട്ടം, മെമ്പർമാരായ മിനി വിശ്വനാഥൻ, സജി മച്ചിത്താനി, ജോസഫ് വട്ടുകുളം, ബെന്നി കുന്നുംപുറം, ജെയ്സൺ പുരയിടത്തിൽ, സണ്ണി നെല്ലിയാനി എന്നിവർ പ്രസംഗിച്ചു.