സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Wednesday 29 January 2025 11:56 PM IST

തൃശൂർ: 2024-25 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15ന് മുമ്പായി സമർപ്പിക്കണം. അപേക്ഷകർ അവരുടെ മാതാവ് / പിതാവ് / രക്ഷിതാവ് അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ / സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം. ഭിന്നശേഷിയുള്ളവർക്ക് 10 ശതമാനം തുക അധികം ലഭിക്കും. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലറായിട്ടുള്ളവരും അതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360381.